Pages

ഏവര്‍ക്കും മുണ്ടേക്കരാട് ജി.എല്‍.പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

Tuesday, July 9, 2019

ബഷീർദിനത്തോടനുബന്ധിച്ച് ജി. എൽ. പി സ്കൂൾ മുണ്ടേക്കരാട് സംഘടിപ്പിച്ച സ്കൂൾ തല ഓൺലൈൻ ക്വിസ് മത്സരം

ബഷീർ ദിനം ആചരിച്ചു
➖➖➖➖➖➖➖➖➖➖

മുണ്ടേക്കരാട് : ജി. എൽ. പി സ്കൂൾ വൈക്കം മുഹമ്മദ് ബഷീർ ദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു.  വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, സ്കൂൾതല ഓൺലൈൻ ക്വിസ് മത്സരം, ചീത്രീകരണം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ "ഓൺലൈൻ ക്വിസ് മത്സരം" വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി മാറി. ദിനംപ്രതി മത്സരപരീക്ഷകൾ ഓൺലൈനായി മാറുമ്പോൾ വരും കാലത്ത് വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന മത്സര പരീക്ഷകളെ  അനായാസകരമാക്കാൻ ഉതകുന്ന തരത്തിൽ ഗൂഗിൾ ഫോം ഉപയോഗിച്ചായിരുന്നു ക്വിസ്  തയ്യാറാക്കിയത്. പ്രധാനാധ്യാപിക കെ. ആർ നളിനാക്ഷി അധ്യാപകരായ എം. എസ് മഞ്ജുഷ, ടി. കെ സുമയ്യ, എം. ഫസ് ല, പി. മൻസൂർ, ആർ.എസ്. ശ്യാമ, എ. ജ്യോതി ഉണ്ണികൃഷ്ണൻ, പി. ഫാരിഷ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

 അഡ്മിഷനുവേണ്ടി താഴെ ക്ലിക്ക് ചെയ്യുക